ജില്ലാ ആയുർവേദ ആശുപത്രിപുതിയ കെട്ടിടം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : ജില്ലാ ആയുർവേദ ആശുപത്രിക്ക് പടന്നക്കാട് പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10. 30ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഓൺലൈനായി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം പണിതത്. നൂറു കിടക്ക സൗകര്യമുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിന് നാലു കോടി രൂപയാണ് വകയിരുത്തിയത്. നിലവിൽ 50 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഇതിനു പുറമെ മൂന്നു നിലകളിലായി ഓഫീസ് റൂം, ലബോറട്ടറി, ഫിസിയോതെറാപ്പി റൂം, ഔഷധി ഔട്ട്ലെറ്റ്, മൈനർ ട്രീറ്റ്മെന്റ് റൂം, പഞ്ചകർമ റൂം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഡോക്ടേഴ്സ് ഡ്യൂട്ടി റും, നേഴ്സ് ഡ്യൂട്ടി റൂം, സ്റ്റാഫ് ഡ്യൂട്ടി റൂം, റസ്റ്റ് റൂം, 25 ബെഡ് വാർഡ്, ബൈസ്റ്റാൻഡേഴ്സിനായി റസ്റ്റ് റൂം, പ്രത്യേക ടോയല്റ്റ്ബ്ലോക്കുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. മൂന്നാം നിലയിൽ എട്ടു മുറികളും പ്രത്യേകം ടോയ്ലെറ്റ് സൗകര്യങ്ങളുമുണ്ട്. നാലു കോടി ചെലവിട്ടുള്ള ആശുപത്രിയിൽ 100 കിടക്കകളുള്ള സൗകര്യമൊരുക്കും ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ സുജാത ടീച്ചർ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള, ജില്ല പഞ്ചായത്ത് വൈസ് ചെയർമാൻ ഷാനവാസ് പാദൂർ ,നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത വിവി രമേശൻ കൗൺസിലർമാർ ‘മെദ്യാലം സ്ഥർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ഇ പി രാജമോഹൻ സ്വാഗതവും ഡോ.ഇന്ദു ദിലീപ് നന്ദിയും പറഞ്ഞു.