മാതാപിതാക്കളുടെ സ്മരണയ്കായി ഡയാലിസിസ് ഉപകരണം നൽകി ചിത്താരി പുതിയ വളപ്പിൽ കുടുംബം
ചിത്താരി – സൗത്ത് ചിത്താരി ആരംഭിക്കുന്ന ചിത്താരി ഡയാലിസിസ് സെന്ററിന് മരണപെട്ടുപോയ കുഞ്ഞുബുദുള്ളയുടെയും ബി ഫാത്തിമ അജ്ജുമ്മയുടെയും ഓർമയ്ക്കായി ഒരു ഡയാലിസിസ് ഉപകരണം നൽകി. മാതൃകയായിരിക്കുകാണ് ചിത്താരിയിലെ പുതിയ വളപ്പിൽ കുടുംബം ചിത്താരിയിൽ നടന്ന ചടങ്ങിൽ കുടുംബാഗങ്ങളായ അബ്ദുൾറഹ്മാൻ പുതിയ വളപ്പിൽ, ബഷീർ ചിത്താരി, ഷഫീഖ് കുളിക്കാട് എന്നിവർ ചേർന്ന് ഡയാലിസിസ് കൺവീനർ മുഹമ്മദ് കുഞ്ഞി ഖത്തറിന് ചെക്ക് കൈമാറി. ചടങ്ങിൽ മുഹമ്മദ് കുഞ്ഞി ഖത്തർ അദ്ധ്യക്ഷതവഹിച്ചു.വൺ ഫോർ അബ്ദുറഹ്മാൻ ഉദ്ഘടനം നിർവഹിച്ചു .കരീം സി കെ അഹമ്മദ് വൺ ഫോർ, ജംഷീദ് കുന്നുമ്മൽ, മുഹമ്മദ് കുഞ്ഞി കുളത്തിങ്കൽ, ഹനീഫ കൊളുത്തികാൽ, ഖാലിദ് കുന്നുമ്മൽ, അബ്ദുറഹിമാൻ പുതിയ വളപ്പിൽ ,ബഷീർ ചിത്താരി, ഷഫീക് കുളിക്കാട് എന്നിവർ പങ്കെടുത്തു .വാർഡ് മെമ്പർ സി കെ ഇർഷാഫ് സ്വാഗതവും, ഷെരീഫ് മിന്നാ നന്ദിയും പറഞ്ഞു.