ഉദുമ എംഎല്‍എയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കൊലവിളിയും കേട്ടാലറക്കുന്ന തെറിവിളിയും,അമ്പരന്ന് ജനം
കാസര്‍കോട്: ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമനെതിരെയും സിപിഎം നേതാക്കള്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് കൊലവിളിയും തെറിവിളിയും.
കല്ല്യോട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമവാര്‍ഷികത്തിലെ പ്രകടനത്തിനിടെയാണ് കൊലവിളി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. എന്നാല്‍, കൊലവിളിയുമായി ബന്ധമില്ലെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേല്‍ പ്രതികരിച്ചു.
കെ സുധാകരൻ എം പി മുഖ്യമന്ത്രി പിണറായിയുടെ അച്ഛനെ അധി ക്ഷേപിച്ച അതെ ദിവസമാണ് എം എൽ എ ക്കെതിരെ തെറിവിളിയും കൊലവിളിയും മുഴങ്ങിയത്.
കഴിഞ്ഞ ശബരിമല സമരകാലത്ത് ബി ജെ പി യുടെ ഒരു വനിതാ പ്രവർത്തക കാസർകോട് നഗരത്തിൽ മുഖ്യമന്ത്രിക്കെതിരെ തെറിവിളിച്ച് നടന്നതും വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. ദേശീയ പാർട്ടിയുടെ പ്രവർത്തകരിൽ നിന്ന് ആവർത്തിക്കുന്ന ഇത്തരം അനുചിത നടപടികളിൽ പൊതു സമൂഹത്തിൽ നിന്ന് അമർഷം ഉയർന്നിട്ടുണ്ട്.