ടെക്സ്റ്റൈറ്റൽസ് ഗാർമെൻ്റ് സ് ഡീലേഴ്സ് വെൽഫയർ അസോസിയേഷൻ കമ്മിറ്റി നിലവിൽ വന്നു.
കാഞ്ഞങ്ങാട്: ടെക്സ്റ്റൈറ്റൽസ് ഗാർമെൻ്റ് സ് ഡീലേഴ്സ് വെൽഫയർ അസോസിയേഷൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണവും, പൊതുസമ്മേളനവും കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സംഘടിപ്പിച്ചു.ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു പ്രളയത്തെ തുടർന്ന് കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കുന്നത് നിശ്ചിത കാലയളവിലേക്ക് ഏർപ്പെടുത്തിയ പ്രളയ സെസ്സ് ഉടൻ പിൻവലിക്കണമെന്നും, കാഞ്ഞങ്ങാട് നഗരത്തിലെ വാഹന പാർക്കിംഗ് സൗകര്യം സുഗമമാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.കെ ടി ജി ഡിഡബ്ല്യു എ ജില്ലാ പ്രസിഡൻ്റ് കെ.കെ.സജി അദ്ധ്യക്ഷത വഹിച്ചു. കെഎംഎ പ്രസിഡണ്ട് കെ.യൂസഫ് ഹാജി മുഖ്യ പ്രഭാഷണം നടത്തി. എം. കുഞ്ഞികൃഷ്ണൻ, കുഞ്ഞിരാമൻ ആകാശ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സമീർ സ്വാഗതവും, ജില്ലാ ട്രഷറർ ഹസ്സൻ ഹാജി നന്ദി പറഞ്ഞു.പുതിയ ഭാരവാഹികളായി നാരായണൻ ( കുഞ്ഞിരാമൻ സൺസ് ) ജനറൽ സെക്രട്ടറി സിബി തോമസ് (മദർ ഇന്ത്യ ) ട്രഷറർ എ എൻ അബ്ദുൾ റഹ്മാൻ ( അറ്റ്ലസ് റെഡിമെയ്ഡ് ) എന്നിവരെ തെരഞ്ഞെടുത്തു.