മഹാരാഷ്ട്രയില്‍ കോവിഡ് പിടിമുറുക്കുന്നു; ആരോഗ്യമന്ത്രിക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. ആരോഗ്യമന്ത്രി രാജേഷ് തോപെക്ക് കോവിഡ് സ്ഥിരീകരിച്ചു. തെന്റ ആരോഗ്യനില തൃപ്തികരമാണെന്നും താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും രാേജഷ് തോെപ അറിയിച്ചു. ജലമന്ത്രിയും മഹാരാഷ്ട്ര എന്‍.സി.പി അധ്യക്ഷനുമായ ജയന്ത് പട്ടീലിന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചു.
അതേസമയം സംസ്ഥാനത്തിെന്റ വിവിധ ഭാഗങ്ങളില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നതായും വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. വിവിധ ഇടങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ വൈറസ് വ്യാപന തോത് അറിയാന്‍ കഴിയുമെന്നും മെഡിക്കല്‍ എജൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി.പി. ലഹാനെ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച 5,427 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 75 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇത്രയും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയില്‍ മാത്രം 736 കേസുകള്‍ റിേപ്പാര്‍ട്ട് ചെയ്തതോടെ നഗരത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
അമരാവതി, അകോല, യവത്മാല്‍ എന്നീ ജില്ലകളില്‍ നടത്തിയ പരിശോധനകളില്‍ കൊറോണ വൈറസിെന്റ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങള്‍ കെണ്ടത്തി. നാലുപേര്‍ക്കാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദം കണ്ടെത്തിയത്. ബ്രിട്ടീഷ് വകഭേദം ഒരാള്‍ക്കും.