മാരക മയക്കുമരുന്നുമായി വിദ്യാനഗറില്‍ യുവാവ് എക്സൈസിൻ്റെ പിടിയില്‍
കാസര്‍കോട്:കാസര്‍കോട് സ്പെഷല്‍ സ്ക്വാഡ് സി ഐ പി.പി ജനാര്‍ദ്ദനനും പാര്‍ട്ടിയും വിദ്യാനഗര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 3.258 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് അഫീഫ് കെ എ എന്നയാളെ അറസ്റ്റ് ചെയതു. എക്സൈസ് സംഘത്തിൽ പി ഒ,
പി രാജന്, സിഇഒ മാരായ പ്രശാന്ത് കുമാര്‍.വി., മനോജ് പി, മോഹനകുമാര്‍ ഡ്രൈവര്‍ ദിജിത്ത് പി എന്നിവര്‍ ഉണ്ടായിരിന്നു.