ബിജെപിയെ വെട്ടിലാക്കിശോഭാ സുരേന്ദ്രന്റെ ഉപവാസ സമരം:മത്സരിക്കാനില്ലെന്നപ്രഖ്യാപനവും,വിജയയാത്രയില്‍ കല്ലുകടിയേറും
തിരുവനന്തപുരം : ബിജെപിയെ പ്രതിരോധത്തിലാക്കി സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസ സമരം അനുഷ്ഠിക്കുന്ന ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചു. ഇക്കാര്യം കേന്ദ്ര-സംസ്ഥാന നേതൃത്വത്തെ മാസങ്ങള്‍ക്കു മുന്‍പേ അറിയിച്ചതാണെന്നും അവര്‍ വ്യക്തമാക്കി.
സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കു പിന്തുണയുമായി നടത്തുന്ന 48 മണിക്കൂര്‍ ഉപവാസം തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണെന്നു വ്യാഖ്യാനം ഉയര്‍ന്ന സാഹചര്യത്തിലാണു വിശദീകരണമെന്നും ശോഭ പറഞ്ഞു.
പാര്‍ട്ടി പിന്തുണയില്ലാതെ ശോഭ ആരംഭിച്ച സമരം പാര്‍ട്ടിയെ വെട്ടിലാക്കുന്നതായി. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പ്രധാന നേതാക്കളാരും സമരപ്പന്തലില്‍ എത്തിയില്ല. ഇന്നലെയും വനിതകള്‍ ഉള്‍പ്പെടെ 2 ഡസനോളം പ്രവര്‍ത്തകരാണ് ഒപ്പം ഉണ്ടായിരുന്നത്.
ശോഭ ഉപവാസം ആരംഭിക്കുന്നതിന്റെ തലേന്നു വരെ ബിജെപിയും യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും അടക്കമുള്ള പോഷക സംഘടനകളും ഉദ്യോഗാര്‍ഥികള്‍ക്കു പിന്തുണയുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തിയിരുന്നു.
എന്നാല്‍ 2 ദിവസമായി ബിജെപി-അനുബന്ധ സംഘടനകളുടെ സമര പരിപാടികള്‍ ഇവിടെയില്ല. ബുധനാഴ്ച ശോഭ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയതിനു പിന്നാലെ പെട്രോള്‍ വില വര്‍ധനയ്ക്കെതിരെ ബിഎംഎസ് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും അവിടേക്കു ശോഭ പോയതുമില്ല. ബോര്‍ഡുകളിലും ശോഭയുടെ ചിത്രമല്ലാതെ പാര്‍ട്ടി ബന്ധം വ്യക്തമാക്കുന്ന മറ്റൊന്നുമില്ല.
വിജയയാത്രയില്‍ 6 സ്ഥിരാംഗങ്ങള്‍
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയില്‍ ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോര്‍ജ് കുര്യന്, സി. കൃഷ്ണകുമാര്‍, പി.സുധീര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്, മഹിളാ മോര്‍ച്ച പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന് എന്നിവര്‍ സ്ഥിരാംഗങ്ങള്‍. എം.ടി. രമേശ് ഏകോപനം നിര്‍വഹിക്കും.
21 ന് ആരംഭിക്കുന്ന യാത്രയുടെ ഭാഗമായി 14 വന്റാലികളും 80 പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിcമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.