ഉത്സവാന്തരീക്ഷത്തിൽ വിശ്രമകേന്ദ്രത്തിന് ശിലയിട്ടു
പെരിയ: സംസ്ഥാന സർക്കാറിൻ്റെ വഴിയോര വിശ്രമകേന്ദ്രത്തിന് ഉത്സവാന്തരീക്ഷത്തിൽ കാസർകോട് ജില്ല കലക്ടർ ഡോ: ഡി സജിത് ബാബു തറക്കല്ലിട്ടു. പെരിയ ബസാർ ദേശീയ പാതയോരത്ത് മസ്ജിദിന് സമീപത്തെ പൊതു സ്ഥലത്താണ് ഇന്ന് വൈകീട്ട് ടേക് എ േബ്രക്ക് കേന്ദ്രത്തിന് ശിലയിട്ടത്: മസ്ജിദ് പരിസരത്ത് ഒരുക്കിയ ചടങ്ങിൽ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. 25 ലക്ഷം രൂപ ചില വിലാണ് കേന്ദ്രം പണിയുന്നത്. വാർഡ് മെമ്പർ ടി.വി അശോ കൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ജീവനക്കാർ നാട്ടുകാർ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.ബാബുരാജടക്കം നിരവധി പേർ പങ്കെടുത്ത ചടങ്ങ് ഉത്സവാന്തരീക്ഷം പകർന്നു