കെ.സുധാകരന് പേപ്പട്ടിയെന്നു കെ.കെ. രാഗേഷ്: ‘കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിനാപത്ത്’
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ തുടര്‍ച്ചയായി അധിക്ഷേപിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ഭ്രാന്താണെന്നും ഉടന്‍ ചികിത്സിക്കണമെന്നും കെ.കെ.രാഗേഷ് എം.പി.
മുഖ്യമന്ത്രിക്കെതിരെ ജാത്യധിക്ഷേപമാണ് സുധാകരന്റെ പ്രധാന കലാപരിപാടി. മുന്നില്‍ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊര്‍ജ്ജം. പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും സുധാകരന് പൊതുശല്യമായി മാറിയെന്നും രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പിതാവിനെ അധിക്ഷേപിച്ച് സുധാകരന് പ്രസംഗിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കെ.കെ. രാഗേഷ് കടുത്ത വിമര്‍ശനവുമായെത്തിയത്.
കെ.കെ. രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. ജനങ്ങളോട് മറ്റൊന്നും ചര്‍ച്ചചെയ്യാനില്ലാതെ വന്നപ്പോള്‍ യുഡിഎഫിന്റെ നേതാക്കള്‍ തെക്കും വടക്കും നടന്ന് വായില്‍തോന്നിയത് വിളിച്ചുപറയുകയാണ്.
സുധാകരനാവട്ടെ, പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജാത്യധിക്ഷേപമാണ് പ്രധാന കലാപരിപാടി. മുന്നില്‍ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊര്‍ജ്ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിനാപത്താണ്. അതിന് രാഹുല്‍ഗാന്ധി മുന്‍കൈയ്യെടുക്കണം.