നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ച 3 കൗൺസിലർമാരെ ലീഗ് പരസ്യമായി താക്കീത് ചെയ്തു
കാഞ്ഞങ്ങാട്: നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കനുകൂലമായി വോട്ട് മറിക്കുകയും, ഒരു വോട്ട് അസാധുവാക്കുകയും ചെയ്തതിന് മൂന്ന് മുസ്ലീംലീഗ് കൗൺസിലർമാരെ ലീഗ് സംസ്ഥാന സമിതി പരസ്യമായി താക്കീത് ചെയ്തു.
ലീഗ് സ്ഥാനാർത്ഥിക്ക് ലഭിക്കേണ്ട വോട്ട് നഷ്ടമാക്കിയതിന് കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാരായ ഹസീന റസാഖ്, അസ്മ മാങ്കൂൽ, സി. എച്ച്. സുബൈദ എന്നിവർ നൽകിയ വിശദീകരണത്തിന്റെയും പാർട്ടി തലത്തിൽ നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് മൂന്ന് പേരെയും പരസ്യമായി താക്കീത് ചെയ്തതെന്ന് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നറിയിച്ചു.