ബളാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി മുതൽ നവീകരിച്ച സയൻസ് ലാബ്
വെള്ളരിക്കുണ്ട് :ബളാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ നവീകരിച്ച സയൻസ് ലാബുകളുടെ ഉൽഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ ഓൺ ലൈൻ വഴി നിർവഹിച്ചു.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് ഓൺലൈൻ വഴി അധ്യക്ഷത വഹിച്ചു.
സയൻസ് ലാബ് ശിലാ ഫലകം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അനാച്ഛാദനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി. അബ്ദുൾ കാദർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ മുഖ്യാതിഥി യായിരുന്നു.
പഞ്ചായത്ത് അംഗങ്ങൾ ആയ സന്ധ്യ ശിവൻ. എം. അജിത. രാഷ്ട്രീയ പാർട്ടി നേതാക്കളായ ഹരീഷ് പി. നായർ. സി. ദാമോദരൻ. ഷാജൻ പൈങ്ങോട്ട്. വി. കുഞ്ഞി കണ്ണൻ. പി. ടി. എ. പ്രസിഡന്റ് കെ. രാധാകൃഷ്ണൻ. മനോജ് കുര്യൻ. പി. താഹിറ. ജോർജ് തോമസ്. കെ. കുഞ്ഞബു നായർ. കെ. ടി. മോളി. എന്നിവർ പ്രസംഗിച്ചു.
പ്രിൻസിപ്പാൾ എ. ദിവാകരൻ സ്വാഗതവും പ്രധാന അദ്ധ്യാപകൻ പി. ബാബു രാജൻ നന്ദിയും പറഞ്ഞു