മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ച വാഹനം അടൂരിൽ വച്ച് അപകടത്തിൽപ്പെട്ടു
കൊല്ലം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അടൂരിൽ വച്ചാണ് അപകടം ഉണ്ടായത്. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉമ്മൻചാണ്ടിക്ക് പരിക്കുകളില്ല. സുരക്ഷിതനാണ്. മറ്റൊരു വാഹനം ഏർപ്പാടാക്കി അദ്ദേഹം പുതുപ്പള്ളിക്ക് തിരിച്ചു.