കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപി വരണം; പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും : ഇ ശ്രീധരൻ
കൊച്ചി : കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപിയുടെ വരവ് അനിവാര്യമെന്ന് മെട്രോമാന് ഇ ശ്രീധരന്. ഒൻപത് വര്‍ഷത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയിലേക്കുള്ള തന്റെ രാഷ്ട്രീയപ്രവേശനം. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ശ്രീധരൻ പറഞ്ഞു. ബിജെപിയിൽ ചേർന്നതുമായി ബന്ധപ്പെട്ടുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇന്ന് രാവിലെ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. വിജയയാത്രയിൽ അദ്ദേഹം പങ്കെടുക്കുമെന്നും ഇതിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. മെട്രോമാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുൻപിൽ വയ്ക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.