ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) കാഞ്ഞങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
കാഞ്ഞങ്ങാട്: 15 വർഷം പഴക്കമുള്ള വാഹനങ്ങളെ റോഡിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക,
പെട്രോളിയം ഉല്പന്നങ്ങളുടെ നിത്യേനയുള്ള വില വർദ്ധനവ് തടയുക,
മോട്ടോർ നിയമ ഭേദഗതി പിൻവലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) കാഞ്ഞങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും നടത്തി.
അജാനൂർ ഡിവിഷൻ കമ്മറ്റി പ്രസിഡണ്ട് സരസൻ പെരളത്തിൻ്റെ അദ്ധ്യക്ഷതയിൽ സി പി ഐ എം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ മാസ്റ്റർ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എം .പൊക്ലൻ , ഓട്ടോ-ടാക്സി സംസ്ഥാന കൗൺസിൽ അംഗം യുവധാര ബാലകൃഷ്ണൻ, ഓട്ടോ ടാക്സി ജില്ലാ കമ്മറ്റി അംഗം പി.രാഘവൻ പള്ളത്തിങ്കാൽ ,
ഏരിയ കമ്മറ്റി അംഗങ്ങളായ പ്രകാശൻ പുല്ലൂർ, ഉണ്ണി പാലത്തിങ്കാൽ എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു. ഏരിയ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു സാഗതം പറഞ്ഞു.