ഹരിശ്ചന്ദ്ര നായക്കിന് എസ്പിയായി സ്ഥാനക്കയറ്റം.
കാഞ്ഞങ്ങാട്: കാസർകോട് സ്വദേശി ഹരിശ്ചന്ദ്ര നായകിന് എസ്.പി യായി സ്ഥാനക്കയറ്റം ലഭിച്ചു. കണ്ണൂർ നാർക്കോട്ടിക് സെൽ ഡി. വൈ. എസ്. പിയായ അദ്ദേഹത്തെ കണ്ണൂർ അഡീഷണൽ എസ്പിയായി നിയമിച്ചു. കാസർകോട് എസ്. എം. എസ് . ഡി. വൈ. എസ് പി. കെ അഷ്റഫിനെ പുതിയതായി രൂപീകരിച്ച കൊണ്ടോട്ടി സബ് ഡിവിഷനിലെ ഡി.വൈ.എസ് .പിയായി നിയമിച്ചു. കാസർഗോഡ് സ്പെഷ്യ ൽ ബ്രാഞ്ച് ഡി.വൈ.എസ്. പി വി.വി. ബെന്നിയെ പുതിയ നിലമ്പൂർ സബ് ഡിവിഷൻ ഡി.വൈ. എസ്. പിയായി നിയമിച്ചു. കാസർകോട് സ്വദേശി വി. കെ വിശ്വംഭരൻ നായർക്ക് ഡി.വൈ.എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ചു.