മൽസ്യകർഷകർക്ക് സഹകരണ സ്പർശവുമായി ജില്ലാ മൽസ്യ കാർഷിക വികസന ക്ഷേമ സഹകരണ സംഘം
കാഞ്ഞങ്ങാട് : മൽസ്യകർഷകർക്ക് സഹകരണ സ്പർശവുമായി ജില്ലാ മൽസ്യ കാർഷിക വികസന ക്ഷേമ സഹകരണ സംഘം പ്രവൃത്തി പഥത്തിലേക്ക്.
ചെമ്മട്ടംവയൽ ദേശീയപാതയോരത്ത് പൈരടുക്കത്ത് ലീസിനെടുത്ത് സ്ഥലത്ത് നിർമ്മിച്ച എല്ലാവിധ അനുബന്ധ സൗകര്യത്തോടുകൂടിയ സംഘത്തിന്റെ ആസ്ഥാന മന്ദിരം ഒരുങ്ങി കഴിഞ്ഞു. ഇവിടെ ഓഫീസ്, ഷോറൂം സെമിനാർഹാൾ , കാർഷികഉൽപന്നവിപണന ചന്ത, മീൻകർഷകർക്കാവശ്യമായി വരുന്ന മീൻകുഞ്ഞുങ്ങൾ, എല്ലാവിധ തീറ്റകൾ , മരുന്നുകൾ, വലകൾ മൽസ്യവളർത്തലിനാവശ്യമായ സാങ്കേതിക സഹായഉപകരണങ്ങൾ, മോട്ടോർ, യന്ത്രസാമഗ്രികൾ , മീൻ വളർത്താനുള്ള പടുതാകുളം, അക്വോഫോണിക്സ് യൂണിറ്റ് തുടങ്ങിയവ ഒരു കുടകിഴിൽ എത്തിച്ച് മൽസ്യമേഖലയെ ആശ്രയിച്ചുകഴിയുന്നവരെ സഹായിക്കലാണ് സഹകരണസംഘത്തിന്റെ ലക്ഷ്യം . മൽസ്യകൃഷിക്കുപറമെ, കല്ലുമക്കായ മുരു, കക്ക, അലങ്കാര മൽസ്യ കൃഷി എന്നിവക്കുള്ള പ്രോൽസാഹന പദ്ധതികളും സംഘം നടപ്പിലാക്കും. നിലവിൽ ജില്ലയിലെ മൽസ്യ കൃഷിക്കാർ വല്ലാർപാടെത്തെ സർക്കാർ ഹാച്ചറികളിൽ നിന്നാണ് ശുദ്ധജലമത്സ്യങ്ങളായ കട്ല, രോഹു, തിലാപ്പിയ, മലേഷ്യൻവാള, കാർപ്പ് മത്സ്യങ്ങൾ തുടങ്ങിയമീൻകുഞ്ഞുങ്ങളെ എത്തിക്കുന്നത്. ഇത് വൻ ബാധ്യതയാണ് കണ്ണുർ കാസർകോട് ജില്ലകളിലെ കൃഷിക്കാർക്ക് വരുത്തിവെക്കുന്നത്. ഇതിനു പരിഹാരമായി മടിക്കൈ എരിക്കുളത്ത് രണ്ടു മില്ല്യ മീൻ കുഞ്ഞുങ്ങളെ വളർത്താനാവുന്ന സഹകരണ ഹാച്ചറിയും സംഘം ലക്ഷ്യമിടുന്നുണ്ട്. അക്വോപോണിക്സ് കൃഷിവ്യാപനവും സംഘം ലക്ഷ്യമിടുന്നുണ്ട്. ജില്ലയിൽ നിലവിൽഅയ്യായിരത്തോളംമൽസ്യകർഷകരാണ്ഈരംഗത്തുള്ളത്.ഇവരെയെല്ലാം സഹകരണസംഘത്തിനുകിഴിൽ അണിനിരത്തി സഹകരണസ്വാന്തനം ഉറപ്പു വരുത്താനുള്ള പരിശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് സംഘം പ്രസിഡന്റ് മടിക്കൈ പത്തായപുരയിലെ കെ കെ വിജയനും വൈപ്രസിഡന്റ് സി കുഞ്ഞിരാമൻ നായരും പറഞ്ഞു.