കർഷക സമരത്തിന് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സംഘടനകൾ മുഖ്യ തപാലാപ്പീസ് ഉപരോധിച്ചു.
കാഞ്ഞങ്ങാട്: കേന്ദ്രസർക്കാറിൻ്റെ കർഷകദ്രേഹ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ കർഷകർ നടത്തന്ന സമരത്തിൻ്റെ ഭാഗമായ റെയിൽ ഉപരോധസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത കർഷകസമരസമിതിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് മുഖ്യ തപാലാപ്പീസ് ഉപരോധിച്ചു.
ഉപരോധസമരം സി പി എം ജില്ലാ സെക്രട്ടറി എം വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബങ്കളം കുഞ്ഞികൃഷ്ണൻ ആധ്യക്ഷം വഹിച്ചു.
എം.വി.കോമൻ നമ്പ്യാർ, എം അസിനാർ, പി.പി.രാജു, ടി.കോരൻ, മൂലക്കണ്ടം പ്രഭാകരൻ, കെ.പി സഹദേവൻ എന്നിവർ സംസാരിച്ചു. സി.എച്ച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.