അന്ന് പിണറായിയു ടെ ചെത്തുകാരന് പിതാവ് കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു’; മുഖ്യമന്ത്രിയെ വീണ്ടും അധിക്ഷേപിച്ച് കെ സുധാകരന് എം പി
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാൽ ആ കാലത്ത് മുഖ്യമന്ത്രിയുടെ പിതാവ് ചെത്തുകാരനായ കോരേട്ടൻ പിണറായിയിലെ കള്ളുഷാപ്പുകളിൽ കള്ളുകുടിച്ചു നടക്കുകയായിരുന്നു എന്ന് സുധാകരൻ പരിഹസിച്ചു. ഒൻപത് ഉപദേശകരെ വച്ച് ഭരിക്കാൻ പിണറായിക്ക് ബുദ്ധിയും വിവരവുമില്ലേ എന്നും കെ സുധാകരന് ചോദിച്ചു.
പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്റെ പരാമർശങ്ങൾ. ‘ഞങ്ങളുടെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ പിണറായി വിളിച്ചത് അട്ടം പരതി ഗോപാലനെന്നാണ്. ഗോപാലന് ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നാടിന്റെ സ്വതന്ത്ര്യത്തിന് വേണ്ടി പടവെട്ടുമ്പോള്‍ പിണറായി വിജയന്റെ ചെത്തുകാരന് കോരേട്ടന് പിണറായില്‍ കള്ളുംകുടിച്ച് പിണറായി അങ്ങാടിയില്‍ തേരാപാര നടക്കുകയായിരുന്നു,’ കെ. സുധാകരന് പറഞ്ഞു. പ്രസംഗത്തിലുടനീളം ചെത്തുകാരൻ്റെ മകൻ പിണറായി എന്ന് സുധാകരൻ ആവർത്തിച്ചു. പിണറായിക്ക് എന്ത് രാഷ്ട്രീയ പാരമ്പര്യമാണ് ഉള്ളതെന്നും സുധാകരൻ ചോദിച്ചു.