തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍.എസ്.എസ് പരസ്യ പ്രചാരണം നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് കോടിയേരിയുടെ പ്രതികരണം.
അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിരീക്ഷണം ശരിയാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്‍.എസ്.എസിന് സ്വന്തം നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്നാണ് കോടിയേരി പറഞ്ഞിരുന്നത്. ഈ നിലപാട് മാറ്റിയാണ് എന്‍.എസ്.എസിനെ കോടിയേരി ഇന്ന് കടന്നാക്രമിച്ചത്.
ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്‍.എസ്.എസിനെതിരെ പരാതി കിട്ടിയിട്ടില്ല. അതേസമയം പരാതി ലഭിച്ചാല്‍ പരിശോധച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്..
വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് പരസ്യ പ്രചാരണം നടത്തുന്നത്. കരയോഗങ്ങളുടേയും വനിതാ സമാജങ്ങളുടേയും നേതൃത്വത്തില്‍ പ്രചാരണം നടത്തി വരികയാണെന്ന് എന്‍.എസ്.എസ് നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.