‘മെട്രോമാന്’ ഇ. ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന്;വിജയയാത്രയിൽ അണിചേരും മത്സരിക്കണമെന്നും ആവശ്യപ്പെടും
കോഴിക്കോട്: ‘മെട്രോമാന്’ ഇ. ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അവകാശപ്പെട്ടു. വിജയയാത്രയില്‍ ഔപചാരികമായി ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന് പറഞ്ഞു. പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ.ശ്രീധരനെ എതിര്‍ക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ളവര്‍ ബിജെപിയില്‍ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.സുരേന്ദ്രന് പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയെക്കുറിച്ചുള്ള എ. വിജയരാഘവന്റെ പ്രസ്താവന കുറുക്കന്റെ ബുദ്ധിയാണ്. ഭൂരിപക്ഷ വിഭാഗത്തെ കബളിപ്പിക്കാനുള്ള നീക്കമാണെന്നും സുരേന്ദ്രന് പറഞ്ഞു.