കൈരളി പ്രോഗ്രാം ഏജൻസീസ് ഉടമ കാഞ്ഞങ്ങാട് എ.നാരായണൻ്റെ കുടുംബത്തിന് സഹായധനം നൽകി
കാഞ്ഞങ്ങാട്: 35 വർഷമായി കലാപരിപാടികൾ ബുക്ക് ചെയ്യുന്ന മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന കൈരളി പ്രോഗ്രാം ഏജൻസീസ് ഉടമ കാഞ്ഞങ്ങാട് എ.നാരായണൻ്റെ ആകസ്മികമായ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഏജൻസി പ്രവർത്തകരുടെ സംഘടനയായ ആൾ കേരള പ്രോഫഷണൽ പ്രോഗ്രാം ഏജൻറ്സ് അസോസിയേഷൻ (AKPPAA) കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ എ. നാരായണൻ്റെ ഭാര്യ ശ്യാമളയ്ക്ക് ഫണ്ട് കൈമാറി. അതോടൊപ്പം കൈരളി പ്രോഗ്രാം ഏജൻസീസിൻ്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനവും ചെയർപേഴ്സൺ നിർവ്വഹിച്ചു. എ.കെ.പി.പി.എ.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ഭരതൻ നീലേശ്വരം അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ് മുഖ്യാതിഥിയായിരുന്നു. എ.കെ. പി. പി. എ.എ. ഉത്തരമേഖല കൺവീനർ ഉമേഷ് കണ്ണൂർ, കാഞ്ഞങ്ങാട് ആർട് ഫോറം സെക്രട്ടറി സി.നാരായണൻ, എ.കെ. പി. പി. എ.എ. അംഗം വിനോദ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. സുനിൽ എം.സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു.