രാജ്യം വിലക്കയറ്റത്തീയിൽ അമരുന്നു,പതിനൊന്നാം ദിവസവും പെട്രോള്‍-ഡീസല്‍ വില കൂട്ടി കേന്ദ്രം
തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവില ഉയര്‍ന്നു. ഇതോടെ തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും പെട്രോള്‍വില 90 കടന്നു. പെട്രോള്‍ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 78 പൈസയും ഡീസലിന് 86.29 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപ 2 പൈസയാണ്. ഡീസലിന് 84രൂപ 64 പൈസ.കഴിഞ്ഞ പത്ത് മാസത്തിനിടെ പെട്രോളിന് 18 രൂപ 43 പൈസയും ഡീസലിന് കൂടിയത് 18 രൂപ 74 പൈസയുമാണ് കൂടിയത്. കുതിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയേയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാദ്ധ്യത.രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 65 ഡോളറിലേക്കടുക്കുകയാണ്. ഇന്ധന വില കുത്തനെ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എണ്ണ ഉത്പാദനം വെട്ടികുറയ്ക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് ഇന്ത്യ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വില കൂട്ടാനുളള തീരുമാനത്തിന്റെ ഭാഗമായാണ് ഒപെക് എണ്ണ ഉത്പാദനം കുറച്ചത്.