ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചയായി നാലാം തവണയും ചെറുവത്തൂര്‍ പഞ്ചായത്തിന്
ചെറുവത്തൂര്‍ :സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി അവാര്‍ഡ് തുടര്‍ച്ചയായി നാലാം തവണയും ചെറുവത്തൂര്‍ പഞ്ചായത്തിന് ലഭിച്ചു. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും മികച്ച രീതിയിലുള്ള ഭരണ പ്രവര്‍ത്തനങ്ങളെയും പരിഗണിച്ചാണ് ചെറുവത്തൂര്‍ പഞ്ചായത്ത് അവാര്‍ഡിന് അര്‍ഹമായത്. ജില്ലയില്‍ നിന്ന് ഒന്ന് രണ്ട് സ്ഥാനങ്ങള്‍ക്കായി രണ്ട് പഞ്ചായത്തുകളെയാണ് തെരഞ്ഞെടുക്കുക. പത്ത് ലക്ഷം രൂപയും സ്വരാജ് ട്രോഫിയുമാണ് പഞ്ചായത്തിന് ലഭിക്കുക. ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പദ്ധതികള്‍ ആവിഷ്കരിച്ച് സമയബന്ധിതമായി നടപ്പാക്കാന്‍ പഞ്ചായത്തിന് സാധിച്ചു.