സംസ്ഥാനത്ത് ഇന്ന് 4892 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 4497 മരണം 16 രോഗമുക്തി 4832 കാസര്‍കോട് 73
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 4497 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ 281 പേരുടെ ഉറവിടം വ്യക്തമല്ല. 90 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് 16 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതായും ഇതോടെ ആകെ മരണം 4032 ആയതായും മുഖ്യമന്ത്രി പറഞ്ഞു.കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂർ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂർ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസർകോട് 73 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യിൽ നിന്നും വന്ന ആർക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 84 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,07,71,847 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.4497 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 281 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കൊല്ലം 541, പത്തനംതിട്ട 504, എറണാകുളം 500, കോട്ടയം 478, കോഴിക്കോട് 468, തൃശൂർ 425, തിരുവനന്തപുരം 251, ആലപ്പുഴ 331, മലപ്പുറം 314, കണ്ണൂർ 239, ഇടുക്കി 173, വയനാട് 142, പാലക്കാട് 72, കാസർകോട് 59 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.24 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 7, കാസർകോട് 4, പത്തനംതിട്ട, കോഴിക്കോട് 3 വീതം, എറണാകുളം 2, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4832 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 479, കൊല്ലം 356, പത്തനംതിട്ട 121, ആലപ്പുഴ 330, കോട്ടയം 287, ഇടുക്കി 205, എറണാകുളം 604, തൃശൂർ 426, പാലക്കാട് 190, മലപ്പുറം 420, കോഴിക്കോട് 880, വയനാട് 173, കണ്ണൂർ 279, കാസർകോട് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,803 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,51,742 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,57,415 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,47,984 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 9431 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1002 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 432 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ്,
85 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 85 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7524 പേര്
വീടുകളില്‍ 7160 പേരും സ്ഥാപനങ്ങളില്‍ 364 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7524 പേരാണ്. പുതിയതായി 380 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1856 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 615 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 312 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 128 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 86 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
27942 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26615 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1045 പേരാണ് ചികിത്സയിലുള്ളത്. മരണം 282 ആയി
ഇന്ന് കോവിഡ് പോസിറ്റീവായവരുടെ വിവരങ്ങള്‍
അജാനൂര്‍- 1
ബളളാല്‍-2
ചെമ്മനാട്- 4
ചെങ്കള- 4
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-1
കള്ളാര്‍- 3
കാഞ്ഞങ്ങാട്- 1
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 1
കോടോം ബേളൂര്‍-1
കുമ്പള-4
കുറ്റിക്കോല്‍- 3
മധൂര്‍-1
മൊഗ്രാല്‍പുത്തൂര്‍- 2
മുളിയാര്‍- 1
നീലേശ്വരം-2
പടന്ന- 4
പളളിക്കര-3
പനത്തടി- 1
പിലിക്കോട്- 2
പുല്ലൂര്‍ പെരിയ-9
തൃക്കരിപ്പൂര്‍- 4
ഉദുമ-14
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-1
ഇന്ന് രോഗം ഭേദമായവരുടെ വിവരങ്ങള്‍:
അജാനൂര്‍- 11
ചെമ്മാനട്-4
ചെങ്കള- 1
കള്ളാര്‍- 1
കാഞ്ഞങ്ങാട്- 8
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി- 4
കോടോംബേളൂര്‍- 1
കുമ്പള-1
കുറ്റിക്കോല്‍- 8
മധൂര്‍- 1
മടിക്കൈ-1
മംഗല്പാടി-1
മൊഗ്രാല്‍ പൂത്തൂര്‍-1
നീലേശ്വരം- 6
പടന്ന-2
പൈവളളിഗ-1
പള്ളിക്കര- 4
പനത്തടി-2
പിലിക്കോട്- 2
തൃക്കരിപ്പൂര്‍- 13
ഉദുമ-5
വെസ്റ്റ് എളേരി-5