ദാമ്പത്യത്തിലൂടെ മാത്രമേ ഇതൊക്കെ ചെയ്യാവൂ എന്നത് മണ്ടത്തരം, മനുഷ്യന്റെ വിശപ്പുപോലെ ഒരു വികാരമാണ് അതും വൈറലായി നടി വിദ്യാ ബാലന്റെ വാക്കുകൾ
ന്യൂഡല്‍ഹി:മറ്റുള്ളവരുടെ മുമ്പില്‍ അയ്യേ ഇത് പറയുന്നത് തെറ്റല്ലേ, ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് പറയുമ്പോഴും ഒരു മറയ്ക്ക് അപ്പുറം തന്റെ സ്വകാര്യജീവിതത്തില്‍ ആസ്വദിക്കുന്നവരാണ് ഏറെയും ആളുകള്‍. പൊതു സമൂഹത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഇതിന് ഇരകളായി മാറുമ്പോള്‍ തുറന്നുള്ള ഇതിനെ പറ്റിയുള്ള സംസാരം കുറയുന്നതും മാതാപിതാക്കള്‍ വേണ്ടത്ര കുട്ടികള്‍ക്ക് ഇതിനെപ്പറ്റി പറഞ്ഞു കൊടുക്കാത്തതും ഇതിനൊരു വലിയ കാരണമാകുന്നു എന്ന് തന്നെ പറയാം. മറ്റു സമൂഹത്തെ വെച്ചുനോക്കുമ്പോള്‍ മലയാളികളാണ് ഇതിനെ എന്നത് ഏറ്റവും വലിയ ഒരു തെറ്റായി കൊണ്ടുനടക്കുന്നത്. താങ്കളുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഹനിക്കുന്നത് എന്ന നിലയില്‍ മാത്രമാണ് മലയാളികള്‍ ഈ ഒരു പ്രവണതയാണ് കാണുന്നത്. എന്നാല്‍ ഇതിനെപ്പറ്റിയുള്ള തുറന്ന സംസാരം പോലും കൊച്ചു കുട്ടികളെയും വലിയ വരെയും വലിയ തെറ്റില്‍നിന്ന് പിന്തിരിപ്പിക്കും എന്ന് പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല.
നിരവധി താരങ്ങള്‍ അല്ലെങ്കില്‍ സാധാരണക്കാര്‍ ഹോട്ട് ലുക്കിലുള്ള ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കു വെക്കുമ്പോള്‍ അത്തരക്കാരെ മോശം കഥാപാത്രമായിട്ടാണ് പലരും ചിത്രീകരിക്കുക. എല്ലാം മൂടി പൊതിഞ്ഞു കൊണ്ടുനടക്കുന്നവര്‍ നല്ലവരും ഓപ്പണായി സംസാരിക്കുകയും പറയുകയും ചെയ്യുന്നവര്‍ മോശക്കാരര് ആണെന്നുമാണ് ഇന്നത്തെ സമൂഹത്തിന്റെ മിഥ്യാധാരണ. അതൊരു പക്ഷേ അവര്‍ തന്നെ തീര്‍ത്ത ഒരു തെറ്റായ മറയാകാം. താന്‍ പൊതുസമൂഹത്തിന് മുന്പില് നല്ല ഒരാളായി നില്ക്കാന് ഇതിനെ പാടെ എതിര്‍ക്കണമെന്ന് വിശ്വസിക്കുകയും അങ്ങനെയൊരു വിശ്വസ്തത നല്കിയതിനുശേഷം ഉള്ളില്‍ ഇതിനെപ്പറ്റി അറിയാനും ചെയ്യാനും ജിജ്ഞാസ പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം ചിത്രങ്ങളെയും വീഡിയോകളുടെയും പരസ്യമായി എതിര്‍ക്കുകയും സ്വകാര്യമായി ആസ്വദിക്കുകയും ചെയ്യുന്നവരാണ്.
തന്റെ ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയിലൂടെ തനിക്കും ഒരു ഹോട്ട് ലുക്കില്‍ എത്താന്‍ സാധിക്കും എന്ന് തെളിയിച്ച താരമാണ് വിദ്യാ ബാലന്. ഇതിനെ പറ്റിയുള്ള തുറന്നുപറച്ചില്‍ വിദ്യാബാലന് സിനിമയുമായി ബന്ധപ്പെട്ട ഒരു ഷോയില്‍ നടത്തിയിരുന്നു. അതാണ് ഇപ്പോള്‍ ഏറെ വിവാദവും ചര്‍ച്ചയും സൃഷ്ടിക്കുന്നത്. ഇത് എപ്പോഴും ഒരു തുറന്നുപറച്ചില്‍ ആവശ്യമുള്ള കാര്യമാണെന്നും ഇതെന്തിന് മൂടിക്കെട്ടി നടക്കുന്നു എന്നുമാണ് വിദ്യ ചോദിക്കുന്നത്. ഇതിനു പുറമേ മനുഷ്യന്റെ രണ്ടാമത്തെ വികാരവും വിശപ്പുമെന്നും വിളിക്കാവുന്ന ഈ ഒരു പ്രക്രിയ കുടുംബ ബന്ധത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട ഒന്നാണെന്നും കുട്ടികളെ ഉല്പാദിപ്പിക്കാന് വേണ്ടി മാത്രമുള്ളതാണെന്നും എന്നുമുള്ള തെറ്റായ ധാരണ നാം പാടെ മാറ്റണം എന്നുമാണ് വിദ്യ പറയുന്നത്.
മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ തന്റെ താര സാന്നിധ്യമറിയിച്ച താരമാണ് വിദ്യാബാലന്.ഏത് പ്രായത്തിലും ഏതൊരു സ്ത്രീക്കും അഭിനയിക്കാം എന്നും തന്റെ കഴിവ് ഒന്ന് മാത്രം മതി സിനിമാമേഖലയില്‍ പിടിച്ചുനില്ക്കാന് എന്നും തെളിയിച്ച ഒരു താരം കൂടിയാണ് വിദ്യാബാലന്.