നവകേരളമിഷന്റെ ലക്ഷ്യപൂർത്തീകരണത്തിനായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.
കാഞ്ഞങ്ങാട് : ലൈഫ് മിഷൻ, ആർദ്രം, ജൈവവൈവിധ്യം ദുരന്ത നിവാരണം എന്നീ മീഷനുകൾക്ക് കൂടുതൽ ഊന്നൽ നൽകി നവകേരള മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നടപ്പാക്കാൻ പാകത്തിലുള്ള 2021﹣-22 വർഷത്തെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.
കാർഷി ക്ഷിരമൃഗ സംരക്ഷണപദ്ധതികൾ എകോപിച്ച് പെരിയ ആഗ്രോ സർവ്വീസ് സെൻന്ററിന്റെ മേൽനോട്ടത്തിൽ നഴ്സറി , ജൈവ വളം, ജൈവകീടനാശിനി, നിർമ്മാണം , ആടുവളർത്തൽകേന്ദ്രം, കുള്ളൻ പശുവളർത്തൽകേന്ദ്രം, ഗുണമേന്മയുള്ള വിത്തുകളുടെ ശേഖരണവും വിതരണവും, കൃഷിക്കാർക്ക് ആവശ്യമായ പരീശീലനംസേവനം എന്നിവ നടപ്പാക്കും. സ്ത്രീകൾക്കായി കിഴങ്ങുവർഗ കൃഷിക്ക് പ്രോൽസാഹനം,ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ വീടുകളിലും വനിതകളുടെ പച്ചക്കറി കൃഷി, വില്ലേജ് ഹട്ട് ആഴ്ച ചന്ത,ക്ഷീര കർഷകർക്കായി ദേശീയ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ആധുനീക കാലിത്തൊഴുത്ത്, കമ്പോസ്റ്റ് പീറ്റ് അസോള പ്ലാന്റ് , എന്നിവ ലഭ്യമാക്കും . സഞ്ചരിക്കുന്ന മൃഗാശുപത്രി കിടപ്പിലായ വളർത്തുമൃഗചികിൽസ സുഗമമാക്കൻ കൗ ലീഫിറ്റ് ലഭ്യമാക്കൽ എന്നിവ ലഭ്യമാക്കും. വയോജനങ്ങൾക്ക് പോഷകാഹാരകീറ്റുകൾ, ട്രാൻസ്ജെന്ററുകൾക്കായി സൗഹൃദ പദ്ധതികൾ, യുവജനങ്ങൾക്കായി തൊഴിൽമേള, യൂത്ത് ആക്ഷൻ ഫോഴ്സ് രൂപീകരണം, പ്രവാസികൾക്കായിതൊഴിൽ സംരംഭങ്ങൾ,സ്കിൽഡ് ലേബേഴ്സ് സൊസെറ്റിരൂപീകരണം. പെരിയ സിഎച്ച്സിയുടെ നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തിസുപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റൽ, സിഎച്ച് സിയിൽ സൗജന്യ നിരക്കിലുള്ള ഡയാലീസ് കേന്ദ്രം കാൻസർ രോഗികൾക്കായി അമൃത കിരണം പദ്ധതി, സംസ്ഥാന പാതയോരങ്ങളിൽ ദിർഘ ദുരയാത്രക്കാർക്കായി വിശ്രമകേന്ദ്രങ്ങൾ, ഈരു മേളകൾ എന്നിവ നടപ്പാക്കാൻ ബജറ്റ് വിഭാവനം ചെയ്യുന്നു. 40,96,97,279 രൂപ വരവും 40,94,10,000 രൂപ ചിലവും പ്രതീക്ഷിക്കുന്ന 2021﹣-22 വർഷത്തെ ബജറ്റാണ് വൈപ്രസിഡന്റ് കെ വി ശ്രീലത അവതരിപ്പിച്ചത്. പ്രസിഡന്റ് കെ മണികണഠൻ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മറ്റിചെയർമാൻമാരായ കെ സീത, കെ അബ്ദുൾ റഹിമാൻ, എ ദാമോദരൻ , എം ഗീത, ലക്ഷമി തമ്പാൻ, പുഷ്പ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സെക്രട്ടറി എം സോളമൻ സ്വാഗതം പറഞ്ഞു.