തൃക്കരിപ്പൂരിൽ ബസുകൾക്ക് തടസമായി ബസ്റ്റാൻഡിനകത്ത് കാറുകളുടെയും മറ്റ് സ്വകാര്യവാഹനങ്ങളുടെയും അനധികൃത പാർക്കിംങ്ങ്
തൃക്കരിപ്പൂർ: ബസ്റ്റാൻഡിനകത്ത് കാറുകളുടെയും മറ്റ് സ്വകാര്യവാഹനങ്ങളുടെയും അനധികൃത പാർക്കിംങ്ങ്മൂലം ബസുകൾക്ക് സ്റ്റാൻഡിലേക്ക് കയറിയിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് ബസ് തൊഴിലാളികളും, നാട്ടുകാരും പരാതിപ്പെടുന്നു. യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇതുകൊണ്ട് അനുഭവിക്കുന്ന ദുരിതം ചെറുതല്ല. ഇതിനെതിരെ പരാതി പലതവണ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് അധികതർക്കും നൽകിയെങ്കിലും പരിഹാരമൊന്നുമുണ്ടായില്ല.
കാറുകളുടെ കയ്യേറ്റം കാരണം കുറച്ച്കാലം മുൻപ് സ്വകാര്യ ബസുകൾ ഒന്നടങ്കം സ്റ്റാൻഡിൽ പ്രവേശനം ബഹ്ഷിക്കരിച്ചപ്പോൾ, ചില സദാചാര പോലീസ്കാർ ബസ് ജീവനക്കാർക്ക് എതിരെ അസഭ്യം വിളിക്കുകയും കയ്യാങ്കളിയിൽ എത്തി നിൽക്കുകവരെ ചെയ്തിരുന്നു.
ബസ് സ്റ്റാൻഡിനകത്ത് കാറുകളുടെ കയ്യേറ്റം ഇനിയും തുടരുകയാണെങ്കിൽ ഇതിന് ഒരു തീരുമാനമുണ്ടാകുന്നത് വരെ എല്ലാ സ്വകാര്യ ബസ്സുകളും സ്റ്റാൻഡ് ബഹിഷ്കരിക്കുന്നതായിരിക്കുമെന്ന്
ബസ് ജീവനക്കാർ പറഞ്ഞു.