സർക്കാർ ജോലി കിട്ടില്ലേ എന്ന് പലരും ചോദിച്ചപ്പോൾ വേദനയിൽ ഒതുക്കിയ മൗനത്തോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു,വിശ്വാസമായിരുന്നു സഖാവിനെ കാരണം അദ്ദേഹം വെറും വാക്ക് പറയാറില്ല; സന്തോഷവാർത്ത പങ്കുവച്ച് ചിത്തരേഷ്
തിരുവനന്തപുരം: 2019 ൽ കൊറിയയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ ചിത്തരേശ് നടേശന് ജോലി നൽകാൻ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനും, കായിക മന്ത്രി ഇ പി ജയരാജനുമുൾപ്പടെയുള്ളവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ചിത്തരേശ്.സർക്കാർ ജോലി കിട്ടില്ലേ എന്ന് പലരും ചോദിച്ചപ്പോൾ വേദനയിൽ ഒതുക്കിയ മൗനത്തോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു തൻറെ മറുപടിയെന്നും, എന്നാൽ അപ്പോഴും പ്രതീക്ഷ ഇച്ഛാ ശക്തിയുള്ള ഉള്ള ഒരു മനുഷ്യൻറെ വാക്ക് ആയിരുന്നുവെന്നും ചിത്തരേശ് കുറിപ്പിൽ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപംജീവിത സാഫല്യത്തിന്റ നെറുകയിൽ നിന്നാണ് ഞാൻ ഈ വരികൾ കുറിക്കുന്നത്…!!!
ഒരുപാട് പേരുടെ ചോദ്യത്തിന് ഇന്നലെ ഉത്തരം ലഭിച്ചു… അതെ,മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടി കഴിഞ്ഞിട്ടു ഒരു സർക്കാർ ജോലി കിട്ടില്ലേ എന്ന ചോദ്യത്തിന്… പലരും ഈ ചോദ്യം ഉന്നയിച്ചപ്പോൾ വേദനയിൽ ഒതുക്കിയ മൗനത്തോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു എൻറെ മറുപടി… അപ്പോഴും എൻറെ പ്രതീക്ഷ ഇച്ഛാ ശക്തിയുള്ള ഉള്ള ഒരു മനുഷ്യൻറെ വാക്ക് ആയിരുന്നു… എനിക്ക് വിശ്വാസമായിരുന്നു സഖാവിനെ കാരണം അദ്ദേഹം വെറും വാക്ക് പറയാറില്ല. ശ്രീ Pinarayi Vijayan സാർ അദ്ദേഹത്തിന് എൻറെ ഹൃദ്യമായ സ്നേഹം അറിയിക്കുന്നതോടൊപ്പം ബഹുമാനപ്പെട്ട സ്പോർട്സ് മിനിസ്റ്റർ ശ്രീ E.P Jayarajan , അധ്യാപകർ,കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പ്രത്യേകിച്ച് അഡ്വ.ലിബിൻ സ്റ്റാൻലി തുടങ്ങി എന്നെ സ്നേഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത ഓരോരുത്തർക്കും എൻറെ നന്ദി അറിയിക്കുന്നു.