ശോചനീയവും നാണംകെട്ടതുമായ ബജറ്റെന്ന് കെ കെ ജാഫർ.
കാഞ്ഞങ്ങാട് നഗരസഭാ ബജറ്റിനെ നിശിതമായി വിമർശിച്ച് കൗൺസിലർമാർ
കാഞ്ഞങ്ങാട്: തീരെ ഗൃഹപാഠമില്ലാതെ തയ്യാറാക്കിയ ജനങ്ങൾക്ക് ഒരു പകാരവുമില്ലാത്ത ബജറ്റാണ് കാഞ്ഞങ്ങാട് നഗരസഭാ ബജറ്റെന്ന് ലീഗ് കൺസിലർ കെ.കെ ജാഫർ വിമർശിച്ചു. നീലേശ്വരം നഗരസഭയിലും, അജാനൂരിലും ആധുനിക ശ്മശാനങ്ങളൊരുക്കിയിട്ടുണ്ട്. വികസന വിപ്ലവം വിളമ്പുന്ന ഇടതുഭരണസമിതി ഭരിക്കുന്ന നഗരസഭയിൽ ഇത്രയും കാലമായിട്ടും ഒരു പൊതു ശ്മശാനം നിർമ്മിക്കാൻ പറ്റാത്തത് അപമാനകരമാണ്. ഈ ബജറ്റ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ജനങ്ങളോടുള്ള അവഗണനയാണെന്നും ജാഫർ പറഞ്ഞു.
കൗൺസിലർമാരായ ടി.കെ.സുമയ്യ, എൻ അശോക് കുമാർ, സി.എച്ച് സുബൈദ, എം.ബൽരാജ്, ജാനകി കുട്ടി തുടങ്ങിയവർ ബജറ്റിനെ അനുകൂലിച്ചും പ്രതി കൂലിച്ചും സംസാരിച്ചു.