വെള്ളത്തില്‍ ചാടിയ യുവതിക്ക് രക്ഷകനായത് പതിനാലുകാരനയാ ആല്ബിന് ബാബു ചാക്കോ
തിരുവല്ല: വെള്ളത്തില്‍ ചാടിയ യുവതിക്ക് രക്ഷകനായത് പതിനാലുകാരന്. കുറ്റൂര്‍ തോണ്ടറ പാലത്തിന് പടിഞ്ഞാറു ഭാഗത്ത് മണിമലയാറ്റില്‍ ചാടിയ കുന്നന്താനം സ്വദേശിനിയെയാണ് ആല്ബിന് ബാബു ചാക്കോ രക്ഷപ്പെടുത്തിയത്. ഇവര്‍ വെള്ളത്തില്‍ ചാടുന്നതുകണ്ട് അക്കരെനിന്ന് നീന്തിയെത്തിയാണ് ബാലന് യുവതിയെ കരയ്ക്കെത്തിച്ചത്.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കുറ്റൂരില്‍ വാടകയ്ക്കു താമസിക്കുന്ന പോത്തളത്ത് പാപ്പ നാവേലില് ബാബുവിന്റെ മകനായ ആല്ബിന് ബാബു ചാക്കോയാണ് നീന്തിയെത്തി യുവതിയെ രക്ഷപ്പെടുത്തിയത്. തിരുമൂലപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ആല്ബിന്.