‘കള്ളവോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടി’; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ടിക്കാറാം മീണ
തിരുവനന്തപുരം: കള്ളവോട്ടിന് കൂട്ടുനിന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ. പോസ്റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകും. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്നും പ്രോസിക്യൂഷന് നടപടികള്‍ക്കും വിധേയരാക്കുമെന്നും മീണ പറഞ്ഞു. കള്ളവോട്ടിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥന് ശ്രീകുമാറിനെ മീണ അഭിനന്ദിക്കുകയും ചെയ്തു.