കൃപേഷും ശരത് ലാലും ധീരരായ രക്തസാക്ഷികൾ അമരന്മാർ :എം. അസിനാർ
മാവുങ്കാൽ : രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായി ഒരു നാടിന്റെ മുഴുവൻ നൊമ്പരമായി മാറിയ കൃപേഷ് -ശരത് ലാൽ രണ്ടാം അനുസ്മരണ ദിനമായ ഫെബ്രുവരി 17 ന് അജാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവുങ്കാൽ ടൗണിൽ പുഷ്പാർച്ചന യും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി എം. അസിനാർ യോഗം ഉത്ഘാടനം ചെയ്തു. പ്രസ്ഥാനത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരന്മാരായ കൃപേഷിനേയും ശരത് ലാലിനെയും ഈ ലോകം ഉള്ള കാലത്തോളം സ്മരിക്കും. ധീരരായ അവരുടെ പ്രവർത്തനം യുവാക്കൾക്കും പാർട്ടി അണികൾക്കും എന്നും ഉത്തേജനമാകണം. അവരുടെ ഓർമ്മകൾ ചിതലരിക്കാതെ കാത്തു സൂക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. അതിനായി പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ അജാനൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സതീശൻ പരക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് എൻ. വി. അരവിന്ദാക്ഷൻ നായർ, ബ്ലോക്ക് ജനറൽ സെക്രട്ടറിയും ജവഹർ ബാൽ മഞ്ച് സംസ്ഥാന കോർഡിനേറ്ററുമായ വി. വി. നിഷാന്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി രവീന്ദ്രൻ മുങ്ങത്ത്, ബ്ലോക്ക് നിർവ്വാഹക സമിതി അംഗം ശ്രീനിവാസൻ മഡിയൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി,യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് രാഹുൽ രാം നഗർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഉമേശൻ കാട്ടുകുളങ്ങര, ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി. വി. ബാലകൃഷ്ണൻ, ഒളിയക്കാൽ കുഞ്ഞിരാമൻ, ദിനേശൻ വി. എം, ഉഷാ പ്രഭാകരൻ, ബാലചന്ദ്രൻ എൻ. വി. സുനേഷ് പി. കെ, അനൂപ് വി. എം, സുകുമാരൻ രാം നഗർ, അനിൽകുമാർ, കുഞ്ഞികൃഷ്ണൻ കൊളത്തിങ്കാൽ, പ്രഭാകരൻ, പ്രകാശൻ എന്നിവർ സംസാരിച്ചു.