സമഗ്ര വികസനം മുന്നോട്ട് വെച്ച് കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ്
പൂർവ്വ സംസ്കൃതിയെ തിരിച്ചുപിടിക്കാൻ നഗര ചന്തകൾ
കാഞ്ഞങ്ങാട്:കൃഷിയെയും ഭാവിയിലെ മുഖ്യ വരുമാനമാർഗമായ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്ക് പ്രാമുഖ്യം നൽകി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ് വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള അവതരിപ്പിച്ചു. ആലാമിപ്പള്ളിയിലും പടന്നക്കാട്ടും കുടുംബശ്രീ നേതൃത്വത്തിൽ നാട്ടു ചന്തകൾ തുടങ്ങും. പുതിയ തൊഴിൽ സംരംഭം, അപ്പാരൻറ് പാർക്ക്, ആരോഗ്യ പാർലമെൻ്റ്, അതിഥി തൊഴിലാളി സഭ, പ്രവാസി കൂട്ടായ്മ, നഷ്ടപ്പെട്ട നഗരചിന്തയുടെ തിരിച്ചെടുപ്പ്, ശിശു സൗഹൃദ അങ്കൻവാടികളുടെ നിർമ്മാണം, ഭവന രഹിതർക്ക് ഭവന നിർമ്മാണ ധനസഹായം, റി ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അധുനിക അറവ് ശാല, മത്സ്യ മാർക്കറ്റ് കെട്ടിട സമുച്ചയം, സംസ്ഥാന സർക്കാറുമായി ചേർന്ന് സമഗ്ര അഴുക്ക് ചാൽ പദ്ധതി, വെളിച്ച വിപ്ലവത്തിനായി നിലാവ് പദ്ധതി, ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിക്കൽ, മാലിന്യ സംസ്കരണത്തിനായി ഭൂമി ഏറ്റെടുക്കൽ, പൊതു വിദ്യാലയ സംരക്ഷണത്തിനായി ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ, സ്റ്റുഡൻസ് ബ്രിഗേഡ്, ഡിസ്പോസിബിൾ സാധനങ്ങളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കൽ, ചിത്രകലാ പരിശീലന പരിപാടി, കമ്യൂണിറ്റി തിയേറ്റർ, കമ്മ്യൂണിറ്റി കൗൺസിലിംഗ്, ലിറ്ററേച്ചർ, ഫെസ്റ്റിവൽ, സുജലം സുഫലം പദ്ധതിയിലൂടെ ഹരിതസമൃദ്ധി വാർഡ്, ബഡ്സ് സ്കൂൾ എന്നിവ പ്രധാന പദ്ധതികളാണ്. നഗരസഭ ഓഫീസ് സമ്പൂർണ്ണ ഗുണനിലവാര ഓഫീസാക്കി മാറ്റും, തൊഴിലുറപ്പ് പദ്ധതിയിൽ സാമൂഹിക ആസ്തി സൃഷ്ടിക്കൽ, വസ്തു നികുതി, തൊഴിൽ നികുതി രജിസ്റ്റർ കാലിക മാക്കൽ, പട്ടികജാതി പട്ടികവർഗ്ഗ സർവെ ഡാറ്റാ പുതുക്കൽ, സമഗ്ര ക്ഷീര വികസന നഗരം വയോജന സൗഹൃദ നഗരം എന്നിവയും ബജറ്റിൽ മുന്നോട്ടു വെക്കുന്നു. 769993480 രൂപ വരവും 647981500 രൂപ ചിലവും 12201980 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.ചെയർ പേഴ്സൺ കെ.വി സുജാത അധ്യക്ഷത വഹിച്ചു.