വാഹന പരിശോധനയ്ക്കിടെ ജീപ്പില്‍ കടത്തുകയായിരുന്ന 11.16 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു ഒരാള്‍ അറസ്റ്റില്‍
കുമ്പള: കുമ്പള റേയ്ഞ്ച് ഇന്‍സ്പെക്ടര്‍ നൗഫല്‍ എന്‍ ഉം പാര്‍ട്ടിയും ചേര്‍ന്ന് മഞ്ചേശ്വരം താലൂക്കില്‍ ബാഡൂര്‍ പദവ് പെര്‍ളയില്‍ നിന്നും അംഗടിമൊഗുര് പോകുന്ന റോഡിലുള്ള ട്രാന്‍സ്ഫോര്‍മറിനു സമീപം വെച്ച് വാഹന പരിശോധനക്കിടെ കര്‍ണ്ണാടക സംസ്ഥാനത്തു മാത്രം വില്പനാധികാരമുള്ള വിദേശമദ്യം 11.16 ലിറ്റര്‍ ജീപ്പില്‍ കടത്തിക്കൊണ്ടു വന്ന കുറ്റത്തിനു മഞ്ചേശ്വരം ബാഡൂരിലെ സീതാരാമ റൈ എന്നയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ മോഹനന് പി, രാജീവന് എ വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹമീദ്.എം, ജിജിത് കുമാര്‍ ഡ്രൈവര്‍ സത്യന് ഇ കെ എന്നിവര്‍ ഉണ്ടായിരുന്നു.