കാസർകോട്;വാഹന പരിശോധനയില്‍ വീഴ്ച വരുത്തിയ സ്റ്റാറ്റിക് സര്‍വെലന്‍സ് ടീം ഉദ്യോഗസ്ഥനെ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു തലപാടിയില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഈ മാസം 15 മുതല്‍ മഞ്ചേശ്വരം മണ്ഡലത്തിലേക്കുള്ള 17 പ്രവേശന സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി 17 എന്‍ട്രി പോയിന്റുകളില്‍ സ്റ്റാറ്റിക് സര്‍വലെന്‍സ് ടീമിനെ നിയോഗിച്ചിരുന്നു.കര്‍ണാടകയില്‍ നിന്നും മറ്റു മണ്ഡലങ്ങളില്‍ നിന്നും ദുരുദ്ദേശത്തോടെ ഏഴിലധികം ആളുകള്‍ ഒരു വാഹനത്തില്‍ കൂട്ടത്തോടെ വരുന്നുണ്ടെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനും ആവശ്യമായനടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.ഇത് കൃത്യമായി നടപ്പിലാക്കു ന്നുവെന്ന് ഉറപ്പ് വരുത്താന്‍ ചൊവ്വാഴ്ച രാത്രി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നടത്തിയ പരിശോധനയിലാണ് വീഴ്ചകണ്ടെത്തി സസ്പെന്റ് ചെയ്തത്.