കാസർകോട്; ആള് മാറാട്ടത്തിലൂടെ മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കയോ ചെയ്യുന്നത് ജനപ്രതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും കുറ്റകരമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. . ഐ.പി.സി. 171 എഫ് അനുസരിച്ച് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഴെിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായി ഉണ്ടാക്കിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റര്‍ ചെയ്യും. അയല്‍ സംസ്ഥാനങ്ങളിലെ സമ്മതിദായകരായ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ട് ചെയ്യുന്നത് തടയാന്‍ പ്രത്യേക നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാവുമെന്നും ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു പറഞ്ഞു.
വിദേശത്തോ, സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും വോട്ടേഴ്സ് ലിസറ്റില്‍ പേരുള്ള മരിച്ച ആളുടേയും തിരിച്ചറിയല്‍ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കരുത്. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നല്കിയ ആള്‍ക്കെതിരെയും നടപടിയുണ്ടാവും. യഥാര്‍ത്ഥ വോട്ടര്‍ തന്നെയാണ് വോട്ട് ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. വോട്ടറുടെ ഐഡന്റിറ്റി സംബസിച്ച് പരാതിയുണ്ടെങ്കില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ടെന്റര്‍ വോട്ട് വോട്ടിങ്ങ് യന്ത്രത്തില്‍ ചെയ്യാന്‍ അനുവദിക്കരുത്.
എതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ വേണ്ടി പണമോ പാരിതോഷികങ്ങളോ നല്‍കുകയോ ഭീഷണിപ്പെടുത്തകയോ, വോട്ട് ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ, ഭീഷണിപ്പെടുത്തകയോ, വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തില്‍ തടസ്സമുണ്ടാക്കുകയോ, പോളിങ്ങ് ബൂത്തിലോ, ബൂത്തിന് സമീപമോ സംഘര്‍ഷമുണ്ടാക്കിയാലും കര്‍ശന നടപടികള്‍ നേരിടേണ്ടി വരും.
ടെന്റേര്‍ഡ് വോട്ട്
വോട്ടിങ്ങിനായി വോട്ടര്‍ കടന്ന് വരികയും അദ്ദേഹത്തിന്റെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തി പോയി എന്ന് പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് ഉറപ്പാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ടെന്‍ഡേര്‍ഡ് വോട്ട് അനുവദിക്കാം. ടെന്‍ഡേര്‍ഡ് വോട്ട് വോട്ടിങ്ങ് യന്ത്രത്തില്‍ രേഖപ്പെടുത്താന്‍ പാടില്ല. ഇതിനായി ബാലറ്റ് പേപ്പര്‍ ഉപയോഗിക്കേണ്ടതും വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ സീല്‍ ചെയ്ത് സൂക്ഷിക്കേണ്ടതുമാണ്. ഇതിന്റെ വിവരങ്ങള്‍ 17എ. രജിസ്റ്ററിലാണ് രേഖപ്പെടുത്തേണ്ടത്.
ചലഞ്ച്ഡ് വോട്ട്
വോട്ടറുടെ ഐഡന്റിറ്റിയെ കുറിച്ച് പോളിങ്ങ് ഏജന്റിന് തര്‍ക്കമുണ്ടെങ്കില്‍ 2 രൂപ കെട്ടി വച്ചതിന് ശേഷം തര്‍ക്കം ഉന്നയിക്കാം. ഈ വിഷയം സംബന്ധിച്ച് പ്രിസൈഡിങ്ങ് ഓഫീസര്‍ സമ്മറി വിചാരണ നടത്തേണ്ടതും തര്‍ക്കം സ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദവും നല്‍കണം .തര്‍ക്കം സ്ഥാപിക്കപ്പെടുകയാണെങ്കില്‍ തര്‍ക്ക വിധേയനായ വ്യക്തിയെ പോലീസിന് കൈമാറണം .
പ്രോക്സി വോട്ട്
സി എസ്.വി (ക്ളാസിഫൈഡ് സര്‍വീസ് വോട്ടര്‍)പട്ടികയിലുള്ള ആളിനു വേണ്ടി പ്രോക്സിയായി നിയമിക്കുന്ന ആളിന് വോട്ട് രേഖപ്പെടുത്താം. അപ്രകാരം വോട്ട് ചെയ്യുമ്പോള്‍ പ്രോക്സിയുടെ ഇടത് കൈയ്യിലെ നടുവിരല്‍ മഷി പുരട്ടണം