റോഡുസുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മനുഷ്യ കോട്ട തീര്‍ത്തു.
വെള്ളരിക്കുണ്ട്: ദേശീയ റോഡുസുരക്ഷാ മാസത്തിൻ്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസിൻ്റെ നേതൃത്വത്തിൽ മനുഷ്യ കോട്ട തീർത്ത് സുരക്ഷാ പ്രതിജ്ഞ എടുത്തു. ജനുവരി 18 മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാവുന്ന മുഴുവൻ മത്സരാർത്ഥികൾക്കും എല്ലാ ദിവസവും റോഡുസുരക്ഷാ ക്ലാസ് സംഘടിപ്പിച്ചിരുന്നു. മാസാചാരണത്തിൻ്റെ സമാപന ദിവസത്തിന് മുന്നോടിയായാണ് ഇന്ന് റോഡുസുരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചത്. ടെസ്റ്റിന് ഹാജരായവരെ കൂടാതെ കൂടെ വന്നവരും, മറ്റു വാഹന ഡ്രൈവർമാരും കോട്ടയിൽ കണ്ണി ചേർന്ന് പ്രതിജ്ഞ ഏറ്റുചൊല്ലി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം വിജയൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ടി ചന്ദ്രകുമാർ, കെ ദിനേശൻ എന്നിവർ നേതൃത്വം നൽകി.