ചെറുവത്തൂര്‍ മാവിലാകടപ്പുറത്ത് മധ്യവയസ്ക്കനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ചെറുവത്തൂർ: മാവിലാകടപ്പുറം പന്ത്രണ്ടിൽ പുഴയിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
കൈതക്കാട് സ്വദേശി കുഞ്ഞിക്കണ്ണൻ്റെ (55) മൃതദേഹമാണ് പുഴയിൽ നിന്നും കണ്ടെത്തിയത്
മാവിലാകടപ്പുറം പന്ത്രണ്ടിൽ പവിഴം മുക്ക് കടവത്താണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പെരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.