ചിത്താരിയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
പള്ളിക്കര: ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പള്ളിക്കര പുതിയക്കടപ്പുറത്തെ വിനോദാ (30)ണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടം വരുത്തിയത്. നിര്‍ത്താതെ പോയ ലോറി പൊലീസ് പിന്നീട് പള്ളിക്കര കല്ലിങ്കാലില്‍ വെച്ച് പിടികൂടി. ചിത്താരി പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടം നടന്നത്.
പെട്രോള്‍ പമ്പിലെ സി.സി.ടി.വി.യില്‍ നിന്നാണ് ഇടിച്ചത് ലോറിയാണെന്ന് തിരിച്ചറിയുകയും പെട്ടന്നു തന്നെ ലോറി കസ്റ്റഡിയിലെടുക്കാനും കഴിഞ്ഞത്.
ബാലകൃഷ്ണന് – ശോഭ ദാമ്പതികളു ടെ മകനാണ് വിനോദ്