സാധാരണക്കാരന്റെ രോഷാഗ്നിയിൽ രണ്ടു സർക്കാരും നിലംപതിക്കും: എം. അസിനാർ
മാവുങ്കാൽ : ഒരുഭാഗത്ത് വിലകയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുമ്പോൾ മറുഭാഗത്ത് ഇന്ധനത്തിന് അനുദിനം വിലകയറ്റികൊണ്ടിരിക്കുന്നു. അതോടൊപ്പം ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയും കൂട്ടിയിരിക്കുകയാണ്. കുറെ മാസങ്ങളായി സബ്ഡിഡി മുടങ്ങിയിരിക്കുകയായിരുന്നു. ഇതുവരെ അത് പുനഃസ്ഥാപിച്ചിട്ടില്ല. അപ്പോഴാണ് ഇരുട്ടടി പോലെ സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചത്. കേന്ദ്ര -കേരള സർക്കാരുകൾ ജനങ്ങളെ പിഴിയുകയാണ്. പെട്രോൾ ഡീസൽ എന്നിവയിൽ നിന്ന് ലഭിക്കുന്ന കോടികളുടെ നികുതി വരുമാനത്തിൽ നിന്ന് കുറച്ചെങ്കിലും വേണ്ടെന്ന് വെക്കാൻ കേന്ദ്ര-കേരള സർക്കാർ തെയ്യാറില്ല. ഈ ജനവിരുദ്ധ നിലപാടുകൾ ജനങ്ങളെ ആശങ്കപ്പെടുത്തുകയാണ്. ഇന്ധനവിലക്കയറ്റം മൂലം ഇനിയും നിത്യോപയോഗസാധങ്ങളുടെയും മറ്റു വസ്തുക്കളുടെയും കുത്തനെയുള്ള വില കയറ്റമാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നത് . സർക്കാരിന് ലഭിക്കേണ്ട അധിക വില്പനനികുതി സർക്കാർ ഉപേക്ഷിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. അങ്ങിനെ മാതൃക കാട്ടിയ സർക്കാരാണ് 2011ലെ ഉമ്മൻചാണ്ടി സർക്കാർ. കള്ളന് കഞ്ഞിവെക്കുന്ന ഈ സർക്കാറിൽ നിന്ന് ജനങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല.കർഷകർ, ഉദ്യോഗാർത്ഥികൾ എല്ലാവരും ഇപ്പോൾ തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. സാധരണക്കാരന്റെ രോഷാഗ്നിയിൽ ഈ രണ്ടു സർക്കാരും നിലംപതിക്കുന്ന കാഴ്ച അതി വിദൂരമല്ല എന്ന് കെപിസിസിസെക്രട്ടറി ശ്രീ. എം. അസിനാർ. ഇന്ധന വില വർദ്ധനവിന് എതിരെ കെപിസിസി യുടെ ആഹ്വാനപ്രകാരം അജാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ അജാനൂർ മണ്ഡലം പ്രസിഡണ്ട് സതീശൻ പരക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ദിനേശൻ മൂലക്കണ്ടം, രവീന്ദ്രൻ മുങ്ങത്ത്, യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി, രാഹുൽ രാംനഗർ, ഉമേശൻ കാട്ടുകുളങ്ങര, പി. വി. ബാലകൃഷ്ണൻ, സിന്ധു ബാബു, നാരായണൻ മൂലക്കണ്ടം, ഒളിയക്കാൽ കുഞ്ഞിരാമൻ, ഉഷാ. വി. വി, വിമല കുഞ്ഞികൃഷ്ണൻ,പ്രേമ പുതിയകണ്ടം, കുഞ്ഞികൃഷ്ണൻ കൊളത്തിങ്കാൽ, രാമകൃഷ്ണൻ, ലക്ഷ്മണൻ, സുനേഷ്, വിനു മൂലക്കണ്ടം എന്നിവർ സംസാരിച്ചു