സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഇനി സ്ത്രീസൗഹൃദ ഇടങ്ങള്‍; നാപ്കിന് വെന്‍ഡിംഗ് യന്ത്രങ്ങളും ഇന്‍സിനറേറ്ററുകളും സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ ഓഫീസുകളേയും സ്ത്രീ സൗഹൃദ ഇടങ്ങളാക്കുന്നതിനായുള്ള ആദ്യനടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി കെകെ ശൈലജ. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന് വെന്‍ഡിംഗ് യന്ത്രങ്ങളും ഇന്‍സിനറേറ്ററുകളും സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് അറുതി വരുത്തുന്നതിനാണ് നടപടിയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്ത്രീ ജീവനക്കാര്‍ കൂടുതലുള്ള വിവിധ വകുപ്പ് കാര്യാലയങ്ങളില്‍ അടിയന്തിരപ്രാധാന്യത്തോടെ നാപ്കിന് വെന്‍ഡിംഗ് യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എല്ലാ ശുചിമുറികളിലും ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അംഗീകൃത ഏജന്‍സികള്‍ വഴിയോ എഒഐ ക്ഷണിച്ചോ സര്‍ക്കാര്‍ ഓഫീസുകളില്‍ ഈ യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിന് വേണ്ടിവരുന്ന ചെലവ് അതാത് വകുപ്പുകളുടെ ജന്‍ഡര്‍ ബജറ്റില്‍ നിന്നും കണ്ടെത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓഫീസുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഇത്തരത്തില്‍ ഒരുപരിധിവരെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.