ലൈഫ് മിഷന്: അഹമ്മദാബാദിലെ മിട്സുമി ആസ്ഥാനത്ത് ഇ.ഡി റെയ്ഡ്, പിടിച്ചെടുത്തത് സുപ്രധാന രേഖകൾ
കൊച്ചി: ലൈഫ് മിഷന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ മിട്സുമി ഹൗസിംഗ് (പ്രൈ) ലിമിറ്റഡ് കമ്പനിയില്‍ നിന്ന് ഇ.ഡി വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. ലൈഫ് പദ്ധതിയുടെ കരാറുകളെടുത്ത മൂന്ന് കമ്പനികളില്‍ ഒന്നാണ് ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള മിട്സുമി കമ്പനി. മാനേജിംഗ് ഡയറക്ടര്‍ അജേഷ് ഷായുടെ വസതിയിലും ദിവസങ്ങള്‍ നീണ്ട റെയ്ഡ് നടന്നു.സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഭവനപദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിലപ്പെട്ട രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, പെന്‍ഡ്രൈവ് എന്നിവയും പിടിച്ചെടുത്തി?ട്ടുണ്ട്. ഇവ വിദഗ്ദ്ധ പരിശോധനകള്‍ക്കായി സി-ഡാക്കിന് കൈമാറി.സന്തോഷ് ഈപ്പന്റെ ഉടമസ്ഥതയിലുള്ള യൂണിടാക്കിന് പുറമെ മിട്സുമി ഹൗസിംഗ്, പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുമാണ് കേരളത്തിലെ ലൈഫ് മിഷന്റെ വിവിധ പദ്ധതി നടത്തിപ്പിന് കരാര്‍ എടുത്തിട്ടുള്ളത്