സിദ്ദിഖ് കാപ്പന് അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി :ഹാഥ്രാസ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അസുഖബാധിതമായ അമ്മയെ കാണുന്നതിന് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചത്. മാതാവിനെയും അടുത്ത ബന്ധുക്കളെയുമല്ലാതെ മറ്റാരെയും കാണരുതെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിഷ്കര്‍ഷിച്ചു.
മാധ്യമങ്ങളെ കാണുന്നതിന് വിലക്കുണ്ട്. യുപി പൊലീസ് സുരക്ഷയിലാണ് അഞ്ച് ദിവസത്തെ ജാമ്യം. അറസ്റ്റിലായി അഞ്ചുമാസത്തിന് ശേഷമാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കുന്നത്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചത്.