കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായികടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയുമായി രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ഫ്ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹ്മാനാണ് സ്വര്‍ണം മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായത്. ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 7.79 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി. കാസര്‍കോട് സ്വദേശി ഷെരീഫിന്റെ പക്കല്‍ നിന്നാണ് പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടിഎ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണ്ണവും, കറന്‍സിയും പിടികൂടിയത്.