പ്രതിയെ പിടിക്കാനെത്തിയ പോലീസുകാർക്ക് നേരെ സിപിഎം ആക്രമണം; എസ്ഐ അടക്കം 4 ഉദ്യോഗസ്ഥർക്ക് പരിക്ക്
കോഴിക്കോട്: പ്രതിയെ പിടിക്കാൻ പോയ പോലീസുകാർക്ക് നേരെ സിപിഎം ആക്രമണം. വാറണ്ടിനെ തുടർന്ന് സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെയാണ് സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായത്. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിൽ ഇന്നലെ രാത്രിയാണ് സംഭവം.
2016 ൽ ബിജെപി പ്രവർത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായിരുന്ന ആംപാട്ട് മീത്തൽ അശോകനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പോലീസ്. കസ്റ്റഡിയിലെടുത്ത പ്രതിയെ സിപിഎം പ്രവർത്തകർ ബലംപ്രയോഗിച്ച് മോചിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ എസ്ഐ അനീഷ് അടക്കം നാല് പോലീസുകാർക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ജീപ്പും തകർത്തു