നീലേശ്വരം കുമ്പളപ്പള്ളി സ്വദേശി ഖത്തറിൽ മരിച്ചു
നീലേശ്വരം: കുമ്പളപ്പള്ളി സ്വദേശി ഫെബ്രുവരി 13നു ശനിയാഴ്ച ഖത്തറിൽ മരിച്ചു. കുമ്പളപ്പള്ളിയിലെ പാറത്താനത്തിൽ കെ വാസുദേവനാണ് 56 മരിച്ചത്. അച്ഛൻ കുഞ്ഞപ്പൻ അമ്മ ജാനകി.
കുഴഞ്ഞ് വീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിൽ നിന്ന് രണ്ടു വർഷം മുമ്പ് ജോലി സ്ഥലത്തേക്ക് പോയതായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഭാര്യ: പി ശോഭ (കുമ്പളപ്പള്ളി). മക്കൾ: അശ്വതി, അഭിജിത്ത്. സഹോദരങ്ങൾ: ഗോപിനാഥൻ (കൊന്നക്കാട്), കെ വിശ്വംഭരൻ (നീലേശ്വരം), സദാനന്ദൻ (ആലുവ), കുഞ്ഞുമോൻ (ബഹറൈൻ), പരേതനായ പി ഡി വിശ്വംഭരൻ (ആലുവ). രാവിലെ കുമ്പളപ്പള്ളിയിൽ പൊതു ദർശനത്തിന് വെച്ചതിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.