സ്ഥിരപ്പെടുത്തല്‍ ചട്ടം പാലിച്ച് മാത്രം, തസ്തിക പിഎസ്സിക്കു വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ആ തസ്തികകള്‍ പിഎസ്സിക്കു വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പിഎസ്സി നിയമനം നടത്തേണ്ട തസ്തിക ഉണ്ടോയെന്നു പരിശോധിക്കും. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ നികത്താത്ത ഒഴിവുകളുണ്ടോയെന്നു പരിശോധിക്കാനും മുഖ്യമന്ത്രി വകുപ്പുകള്‍ക്കു നിര്‍ദേശം നല്കി. ടൂറിസം വകുപ്പിലടക്കം താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
അതേസമയം, ഇന്ന് മന്ത്രിസഭാ യോഗത്തിലെത്തിയ പകുതി അജണ്ടകള്‍ അടുത്ത ബുധനാഴ്ച ചേരുന്ന യോഗത്തില്‍ പരിഗണിക്കാനായി മാറ്റി. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള അപേക്ഷകള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് മുഖ്യമന്ത്രി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചട്ടങ്ങള്‍ പാലിക്കുന്നവ മാത്രം പരിഗണിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ കീഴിലെ ചില സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ അപേക്ഷകള്‍ അദ്ദേഹത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് മാറ്റിവച്ചു. വിവിധ വകുപ്പുകളില്‍നിന്നു നൂറിലേറെ തസ്തികകള്‍ സ്ഥിരപ്പെടുത്താനുള്ള അപേക്ഷകളാണ് ഇന്നലെ സര്‍ക്കാരിനു ലഭിച്ചത്.
അതേസമയം, ഉദ്യോഗാര്‍ഥികളുടെ ആവശ്യം മന്ത്രിസഭയുടെ പരിഗണനക്ക് വന്നില്ല.