ആ നിലവിളി ഇനിയില്ല എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് ബാദുഷ മരണപ്പെട്ടു.
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് മരണപ്പെട്ടു.. പള്ളം റെയില്‍വേ ഗേറ്റിന് സമീപത്തെ പള്ളിപ്പുരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഹമീദ്-താഹിറ ദമ്പതിമാരുടെ മകന് ബാദുഷ (22) ആണ് മരിച്ചത്. തല വളരുന്ന രോഗവുമായി മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബോവിക്കാനത്തെ പ്ലാന്റേഷന് കോര്പറേഷന് തോട്ടത്തിനരികിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുമ്പോഴായായിരുന്നു ബാദുഷ ജനിക്കുന്നത്. ആദ്യത്തെ മൂന്ന് മാസത്തിനു ശേഷമാണ് കുട്ടിക്ക് തലവളരുന്ന രോഗം പിടിപെടുന്നത്.
കാസർകോടിൻ്റെ ശാപമായി വന്ന എൻസോസൾഫാൻ തീർത്ത ദുരിതക്കയത്തിൽ നിന്നും ഓരോരുത്തരായി വിട പറയുകയാണ് ‘ ഐശ്വര്യവും, സമൃദ്ധിയും വിളിച്ചോതി രാഷ്ട്രീയ നേതൃത്വങ്ങൾ ആഘോഷയാത്രകൾ നടത്തുമ്പോഴും ഇവിടെ എൻഡോസൾഫാൻ ഇരകൾ ഈ ദുരിത ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ മരണം കനിയാൻ പ്രാർത്തിക്കുകയാണ്. ഭരണം മാറിയാലും മാറാത്ത ഭരണ”കൂടങ്ങൾ’അശരണരുടെ നിലവിളി കേൾക്കില്ലെന്നതിൻ്റെ തെളിവാണ് ബാദുഷയുടെ കുടുംബത്തെപ്പോലെ അനേകർ ഇപ്പോഴും വാടക വീടുകൾക്കുള്ളിൽ നരകജീവിതം തള്ളിനീക്കന്നത്. സഹോദരങ്ങള്‍: സുല്‍ത്താന, മുസ്തഫ, ജസീല്‍.