ജില്ലാ തായ്ക്വോണ്ടോ കിരീടം യോദ്ധാ തായ്ക്വോണ്ടോ അക്കാദമി കാസർകോടിന്.
കാഞ്ഞങ്ങാട്: കോവിഡ് മാനദണ്ഡൺ പാലിച്ചുകൊണ്ട് ഫെബ്രുവരി 13, 14 തീയതികളിൽ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ നടന്ന ജില്ലാ തായ്ക്വോണ്ടോ ചാമ്പ്യഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സീനിയർ, കേഡറ്റ് എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടി യോദ്ധാ തായ്ക്വോണ്ടോ അക്കാദമി കാസറഗോഡ് ഓവറോൾ ചാമ്പ്യന്മാരായി, തായ്ക്വോണ്ടോ അക്കാദമി ബെള്ളിക്കോത്ത് കേഡറ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി റണ്ണർ ആപ്പ് കരസ്ഥമാക്കി തായ്ക്വോണ്ടോ അക്കാദമി കാഞ്ഞങ്ങാട് ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കേഡറ്റ്, സീനിയർ വിഭാഗങ്ങളിൽ മൂന്നാം സ്ഥാനവും നേടി മൂന്നാമതായി ,അതേ സമയം സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം തായ്ക്വോണ്ടോ അക്കാദമി തൃക്കരിപ്പൂർ നേടി.