കോഴിക്കോട്ട് ലോഡ്ജില്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കോഴിക്കോട്: നഗരത്തിലെ ലോഡ്ജില്‍ താമസിക്കുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കത്തിവെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന് പരാതി. പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു. മേപ്പയൂര്‍ സ്വദേശി അഷ്റഫും നിലമ്പൂര്‍ സ്വദേശി സലീനയുമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്തത്.
ശനിയാഴ്ച രാത്രി 10.45ഓടെ സലീനയെ അഷ്റഫ് കഴുത്തറുത്ത് കൊല്ലാന്‍ നോക്കി. ഇതുസംബന്ധിച്ച് സലീനയുടെ പിതാവിന്റ പരാതിയിലാണ് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. എരഞ്ഞിപ്പാലത്ത് വനിത ഹോസ്റ്റല്‍ നടത്തിപ്പുകാരിയാണ് സലീന.
ഒന്നര വയസ്സുള്ള കുട്ടിയുണ്ട്. സംഭവം നടക്കുമ്പോള്‍ കുട്ടിയും കൂടെയുണ്ടായിരുന്നുവെന്ന്? പൊലീസ് പറഞ്ഞു. മാവൂര്‍ റോഡിലെ ലോഡ്ജിലാണ് സംഭവം. റൂമിലെ ബഹളത്തെ തുടര്‍ന്ന് നാട്ടുകാര്‍ തടിച്ചുകൂടി.